സംസ്ഥന വിവരാവകാശ കമ്മീഷണന്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ ഇന്ന് കളക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളിങ് സിറ്റിംഗ് നടത്തി. പത്ത് പരാതികളാണ് പരിഗണിച്ചത്. അതില്‍ ഒമ്പതെണ്ണം തീര്‍പ്പാക്കി. ഉദ്യോഗസ്ഥര്‍ ഹാജരാകാത്തതിനാല്‍ ഒരു പരാതി പരിഗണിക്കാനായില്ല. ഇതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ജീവിക്കാനുള്ള അവകാശം പോലെ പ്രധാനമാണ് വിവരാവകാശം. വിവരങ്ങള്‍ നല്‍കാത്ത പക്ഷം നിയമപരമായ നടപടികള്‍ നേരിടേണ്ടി വരും എന്ന് കമ്മീഷണര്‍ പറഞ്ഞു.
സംസ്ഥാന കമ്മിഷന്‍ മൂന്നു കാര്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ഒന്നാമതായി കമ്മീഷനു മുമ്പിലുള്ള അപ്പീല്‍ ഹര്‍ജികളില്‍ വേഗത്തില്‍ പരിഹാരം കാണുക. രണ്ടാമതായി വിവരാവകാശ നിയമത്തെ കുറിച്ച് നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. മൂന്നാമതായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പരിശോധന നടത്തുക. എല്ലാ ഓഫീസുകളും നോട്ടീസ് ബോര്‍ഡുകള്‍, മാധ്യമങ്ങള്‍ എന്നിവയിലൂടെ ജനങ്ങള്‍ക്ക് നല്‍കേണ്ട വിവരങ്ങള്‍ സ്വയമേധയാ നല്‍കാന്‍ ബാധ്യസ്ഥരാണ്.
വിവരം ജനങ്ങളുടെ അവകാശമാണ്, കമ്മിഷണര്‍ പറഞ്ഞു. ശാസ്ത്ര പുരോഗതിയുടെ കാലത്ത് വിവരം ലഭ്യമല്ല, ക്രോഡീകരിച്ചിട്ടില്ല എന്നീ മറുപടികള്‍ നല്‍കുന്നത് അംഗീകരിക്കാനാകില്ല എന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.