ഓഹരിവിലയില്‍ ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് ഹിമാചല്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന എല്‍എസ് ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയെ വിലക്കി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ട് പാദങ്ങളിലും ഈ കമ്പനിയ്ക്ക് പൂജ്യം വരുമാനമാണ് ഉള്ളതെങ്കിലും മലയാളിയായ പ്രവാസി നിക്ഷേപകന്‍ ഒരു ഡോളറിന് വാങ്ങിയ കമ്പനി ഓഹരികളുടെ മൂല്യം 2752 കോടിയും 22,700 കോടിരൂപയിലേക്കും ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സെബിയുടെ ഇടപെടല്‍.ഇതില്‍ കൃത്യമായ ക്രമക്കേടുകളും അപാകതകളും നടന്നിട്ടുണ്ടെന്ന് ഫെബ്രുവരി 11ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ സെബിയുടെ മുഴുവന്‍ സമയ അംഗം അശ്വിനി ഭാട്ടിയ പറഞ്ഞു. വിഷയത്തില്‍ എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അല്ലെങ്കില്‍ നിരപരാധികളായ നിക്ഷേപകര്‍ക്ക് പണം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു