വരുമാനം വട്ടപൂജ്യമായ കമ്പനിയുടെ ഓഹരി വിലയിൽ 2 മാസത്തിനിടെ ‌1000% വർധന; പ്രവാസി നിക്ഷേപകന്റെ പണക്കൈമാറ്റവും സംശയകരം; കമ്പനിക്ക് വിലക്ക്

ഓഹരിവിലയില്‍ ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് ഹിമാചല്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന എല്‍എസ് ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയെ വിലക്കി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ട് പാദങ്ങളിലും ഈ കമ്പനിയ്ക്ക് പൂജ്യം വരുമാനമാണ് ഉള്ളതെങ്കിലും മലയാളിയായ പ്രവാസി നിക്ഷേപകന്‍ ഒരു ഡോളറിന് വാങ്ങിയ കമ്പനി ഓഹരികളുടെ മൂല്യം 2752 കോടിയും 22,700 കോടിരൂപയിലേക്കും ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സെബിയുടെ ഇടപെടല്‍.ഇതില്‍ കൃത്യമായ ക്രമക്കേടുകളും അപാകതകളും നടന്നിട്ടുണ്ടെന്ന് ഫെബ്രുവരി 11ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ സെബിയുടെ മുഴുവന്‍ സമയ അംഗം അശ്വിനി ഭാട്ടിയ പറഞ്ഞു. വിഷയത്തില്‍ എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അല്ലെങ്കില്‍ നിരപരാധികളായ നിക്ഷേപകര്‍ക്ക് പണം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...