വൻ മാറ്റങ്ങളുമായി ‘ഗരുഡ്’ എത്തും; തലമുറ മാറ്റത്തിനൊരുങ്ങി ടാറ്റ നെക്‌സോൺ

തലമുറ മാറ്റത്തിന് ഒരുങ്ങി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ്‌കോംപാക്റ്റ് എസ്‌യുവിയായ ടാറ്റ നെക്‌സോൺ. ‘ഗരുഡ്’ എന്ന കോഡ് നാമത്തിലൊരുങ്ങുന്ന രണ്ടാം തലമുറ നെക്സോണിന്റെ പണിപ്പുരയിലാണെന്നാണ് റിപ്പോർട്ട്. 2027ൽ പുതിയ തലമുറ എത്തിക്കാനാണ് കമ്പനിയുടെ നീക്കം. നിലവിലുള്ള എക്സ് വൺ പ്ലാറ്റ് ഫോമിൽ വലിയ മാറ്റങ്ങൾ വരുത്തിയാകും ഈ വാഹനത്തിന്റെ നിർമാണം.വാഹനത്തിൻറെ ഡിസൈൻ, ഇന്റീരിയർ, സവിശേഷതകൾ, പ്ലാറ്റ്‌ഫോം എന്നിവയുൾപ്പെടെ എല്ലാ രീതിയിലും വൻ മാറ്റങ്ങൾ വാഹനത്തിനുണ്ടാകും. നിലവിലെ നെക്‌സോൺ 2017 സെപ്റ്റംബറിലാണ് പുറത്തിറക്കിയത്. രണ്ട് സമഗ്രമായ ഫെയ്‌സ്‌ലിഫ്റ്റുകൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌തിരുന്നു. ആദ്യത്തേത് 2020-ലും രണ്ടാമത്തേത് 2023-ലും.അടുത്ത തലമുറയിലെ നെക്‌സോൺ അതിൻ്റെ നിലവിലെ പെട്രോൾ, സിഎൻജി പവർട്രെയിനുകൾക്കൊപ്പം തുടരുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ കോംപാക്റ്റ് ക്ലാസിലെ ഇടിവ് കണക്കിലെടുത്ത് ഡീസൽ എഞ്ചിൻ തുടരുമോ എന്ന് കണ്ടറിയണം. വിലകൂടിയ എസ്‌സിആർ (സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷൻ) സംവിധാനം ഉപയോഗിക്കാതെ ബിഎസ് 6.2 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഏക ഡീസൽ എഞ്ചിനാണ് നെക്‌സോണിൻ്റേത്. എന്നാൽ വരാനിരിക്കുന്ന ബിഎസ് 7 എമിഷൻ ചട്ടങ്ങൾ പാലിക്കുന്നതിനുള്ള നവീകരണം കൂടുതൽ ചെലവേറിയതായിരിക്കും.നെക്‌സ്‌റ്റ്-ജെൻ നെക്‌സോണിന് അകത്തും കാര്യമായ അപ്‌ഡേറ്റുകൾ ലഭിക്കും. പുതിയ നെക്‌സോണിൽ നിരവധി നൂതന സവിശേഷതകൾ ടാറ്റ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഡാഷ്‌ബോർഡ്, ഡോർ ട്രിംസ്, അപ്ഹോൾസ്റ്ററി, ആംബിയൻ്റ് ലൈറ്റിംഗ് ഓപ്ഷനുകൾ എന്നിവയിലുടനീളം മാറ്റങ്ങൾ പ്രതീക്ഷിക്കാം. ADAS ചേർക്കുന്നതോടെ സുരക്ഷയുടെ കാര്യത്തിലും നെക്സോൺ മുൻപന്തിയിലെത്തും. നെക്സോണിന്റെ ഇലക്രിക് മോഡലിലും തലമുറ മാറ്റം പ്രതീക്ഷിക്കാം.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...