മൂന്നാറില്‍ കാട്ടാന ഓടികൊണ്ടിരുന്ന കാര്‍ ചവിട്ടി മറിച്ചു

മൂന്നാറില്‍ കാട്ടാന ഓടികൊണ്ടിരുന്ന കാര്‍ ചവിട്ടി മറിച്ചു. മൂന്നാര്‍ ദേവികുളം റോഡില്‍ സിഗ്‌നല്‍ പോയിന്റിന് സമീപമാണ് സംഭവം. വിദേശ സഞ്ചാരികള്‍ യാത്ര ചെയ്ത ഇന്നോവ കാറാണ് കാട്ടാന ചവിട്ടി മറിച്ചത്. കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞു കിടക്കുകയായിരുന്നു.

പ്രദേശത്തുണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു. യുകെയിലെ ലിവര്‍പൂളില്‍ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് കാര്യമായ പരുക്കുകള്‍ ഇല്ല. സമീപത്തുണ്ടായിരുന്നവരാണ് കാര്‍ ഉയര്‍ത്തി കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.

ആര്‍ആര്‍റ്റി സംഘമെത്തിയാണ് കാട്ടാനയെ തുരത്തിയത്. ആന എവിടെ നിന്നാണ് വന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല. ഇനിയും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

Leave a Reply

spot_img

Related articles

ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ദേശീയപാതയിൽ കല്ലമ്പലം ചാത്തൻപാറയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നെടുംപറമ്പ് ഞാറക്കാട്ടുവിള മഠത്തിൽകോണം ശരത്ത് മന്ദിരത്തിൽ ശ്യാംകുമാർ (27)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു...

കാട്ടുപന്നി ആക്രമണത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാട്ടുപന്നി ആക്രമണത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കോഴിക്കോട് കൊടുവള്ളി നരിക്കുനിയിലാണ് വീട്ടിനുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറിയത്.വീട്ടിന്‍റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീമിനുനേരെയാണ് കാട്ടുപന്നി പാഞ്ഞടുത്തത്. കാട്ടുപന്നി പാഞ്ഞുവരുന്നത്...

കൂളിങ് ഗ്ലാസ് ധരിച്ച് ഡാൻസ് ചെയ്തത് ഇഷ്ടപ്പെട്ടില്ല; കോളേജ് വിദ്യാർഥിക്ക് മർദനം

കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജ് ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളവണ്ണ വളപ്പിൽ...

വാഴൂരില്‍ മദ്യ ലഹരിയില്‍ യുവതി ബസിനുള്ളില്‍ യാത്രക്കാരെ ആക്രമിച്ചു

കോട്ടയം വാഴൂരില്‍ മദ്യ ലഹരിയില്‍ യുവതി ബസിനുള്ളില്‍ യാത്രക്കാരെ ആക്രമിച്ചു.നിരവധി യാത്രക്കാര്‍ക്ക് യുവതിയുടെ അക്രമത്തില്‍ മര്‍ദ്ദനമേറ്റു. സംഭവത്തില്‍ പാലാ സ്വദേശിനിയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ്...