ശശി തരൂരിന്റേത് കേരളത്തിന്റെ റിയാലിറ്റി അറിയാത്ത പ്രതികരണമെന്ന് കെ സി വേണുഗോപാൽ

വ്യവസായമേഖലയിൽ കേരളത്തിന്‍റെ വളർച്ചയെ പ്രകീർത്തിച്ചുള്ള ശശി തരൂർ എം പിയുടെ നിലപാടിനെ തള്ളി എ ഐ സി സി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ എം പി. കേരളത്തിന്‍റെ റിയാലിറ്റി അറിയാത്ത പ്രതികരമാണിത്. കേരളത്തിലെ സാധാരണക്കാരന് വ്യവസായ മേഖലയിൽ ഒരുഗുണവുമില്ല. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ എല്ലാംതകര്‍ച്ചയുടെ വക്കിലാണ്. ശശി തരൂർ ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്ന് അറിയില്ല. തരൂരിന്റെ ലേഖനം ഉയര്‍ത്തിപ്പിടിച്ച് വ്യവസായമന്ത്രിയും സി പി എം നേതാക്കളും നടത്തുന്നത് യാഥാര്‍ഥ്യത്തില്‍നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ്. കേരളത്തില്‍ ഫീല്‍ഡില്‍ നില്‍ക്കുന്ന താനുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വ്യവസായവളര്‍ച്ചയെന്ന വാദം അംഗീകരിക്കാനാകില്ല. ട്രംപ്-മോദി കൂടിക്കാഴ്ചയെ പുകഴ്ത്തിയ തരൂരിന്‍റെ അഭിപ്രായത്തോട് കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....