തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍നിന്നും ബസ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.ആഞ്ഞിലിത്താനം മാമന്നത്ത് വീട്ടില്‍ ജെബിൻ (34) ആണ് അറസ്റ്റില്‍ ആയത്. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന ഓർഡിനറി ബസ് കൊണ്ടുപോകാനാണ് പ്രതി ശ്രമിച്ചത്. ബസ് സ്റ്റാർട്ട് ആക്കി ഓടിച്ചു പോകാൻ ശ്രമിക്കുന്നത് കണ്ട കെ.എസ്.ആർ.ടി.സി ജീവനക്കാരും യാത്രക്കാരും ചേർന്ന് ശ്രമം തടയുകയായിരുന്നു. തുടർന്ന് സംഭവം അറിഞ്ഞ് എത്തിയ തിരുവല്ല ഡിവൈ.എസ്.പി എസ്. ആഷാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ജെബിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.