തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനാകും

തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും.ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. പ്രഖ്യാപനം പിന്നീട് ഉണ്ടാകും.സംസ്ഥാന എന്‍സിപിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ നേതാക്കളെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചിച്ചിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷ പദവി സംബന്ധിച്ച തീരുമാനമായത്.മന്ത്രി എ കെ ശശീന്ദ്രന്‍, പി സി ചാക്കോ, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെയായിരുന്നു മുംബൈയിലേക്ക് വിളിപ്പിച്ചത്. തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നതായിരുന്നു പി സി ചാക്കോ അനുകൂലികള്‍ ഒഴികെയുള്ളവരുടെ ആവശ്യം. നടപടികളുടെ ഭാഗമായി കേന്ദ്ര നിരീക്ഷകനായി ജിതേന്ദ്ര ആവാഡ് 25ന് സംസ്ഥാനത്തെത്തും.പി സി ചാക്കോ രാജിവെച്ചതോടെയാണ് തോമസ് കെ തോമസിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

Leave a Reply

spot_img

Related articles

ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് നല്‍കും

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്...

തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി...

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും...

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു, മെയ് -15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപിക്കും

പി വി അൻവർ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ കേരള സ്ഥാനം രാജിവച്ചെന്ന് അൻവർ...