മധ്യപ്രദേശിൽ വിവാഹ ഘോഷയാത്രക്കിടെ കുതിരപ്പുറത്ത് നിന്ന് കുഴഞ്ഞുവീണ് വരന് ദാരുണാന്ത്യം

മധ്യപ്രദേശിലെ ഷിയോപൂരിൽ നടന്ന വിവാഹ ഘോഷയാത്രക്കിടെ കുതിരപ്പുറത്ത് നിന്ന് കുഴഞ്ഞ് വീണ് വരന് ദാരുണാന്ത്യം. ചടങ്ങിൽ‍ ‌പ​ങ്കെടുക്കാൻ കുതിരപ്പുറത്ത് വരികയായിരുന്ന വരൻ പ്രദീപ് സിങ് ജാട്ടിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായ പ്രദീപിന് സുഹൃത്തുക്കള്‍ സിപിആർ നൽകിയ ശേഷം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദായാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം ,പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കൂ.നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻ‌എസ്‌യു‌ഐ) മുൻ ജില്ലാ പ്രസിഡന്റ് ആയിരുന്നു മരണപ്പെട്ട പ്രദീപ് സിങ്. സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ കുതിരപ്പുറത്ത് വിവാഹ വേദിയിലേക്ക് പ്രവേശിക്കാനായി എത്തുന്ന അദ്ദേഹം പെട്ടന്ന് കുഴഞ്ഞ് വീഴുകയും എല്ലാരും ഓടി അടുക്കുകയും ചെയ്യുന്നു, തുടർന്ന് വേഗത്തിൽ എല്ലാവരും ചേർന്ന് താഴേക്ക് ഇറക്കി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതായി കാണാം.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...