ബോളിവുഡ് സംഗീത ചക്രവർത്തിമാരായ ശങ്കർ – എഹ്സാൻ ലോയ് മലയാള സിനിമയിലേക്ക്.

ബോളിവുഡ്ഡിലെ സംഗീത ചക്രവർത്തിമാർ ഒന്നിച്ച് ഒരു പുതിയ മലയാള സിനിമയുടെ സംഗീത വിഭാഗത്തിൽ ഒത്തുചേരുന്നു.ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്റ്റ് എഹ്സാൻ നൂറാനി, കീബോർഡ് വിദഗ്ദനായ ലോയ്മെൻ ഡാർസാ എന്നിവരാണിവർ.ശങ്കർ – എഹ്സാൻ-എലോയ് എന്നിങ്ങനെ ചുരുക്കപ്പേരിലാണ് ഇവർ ബോളിവുഡ്ഡിൽ അറിയപ്പെടുന്നത്.ബോളിവുഡ്ഡിലെ പ്രശസ്ത സംവിധായകനായ ഫർഹാൻ അക്തറിൻ്റെ ആദ്യ സംവിധാന സംരംഭമായ ‘ദിൽ ചാഹ്താ ഹേ,എന്ന ചിത്രത്തിമാണ് ഈ ത്രിമൂർത്തികൾക്ക് വഴിത്തിരിവായത്.

രമേഷ് രാമകൃഷ്ണൻ, റിതേഷ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നു നിർമ്മിക്കുന്ന വമ്പൻ ചിത്രത്തിലൂടെയാണ് ബോളിവുഡ് സംഗീത ചക്രവർത്തിമാർ ഒത്തുചേരുന്നത്.റസ്ലിംഗ് പശ്ചാത്തലത്തിലൂടെഅവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തു വിടുമെന്നു അണിയറ പ്രവർത്തകർ വ്യക്തമാക്കി.ശങ്കർ മഹാദേവൻ മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടങ്കിലും ഈ ത്രിമൂർത്തി കോംബോയിൽ എത്തുന്നതിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.വലിയ വിജയം നേടിയ മാർക്കോ എന്ന ചിത്രത്തിലെ അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഇഷാനും. സഹോദരൻ ഷിഹാനും അടങ്ങുന്ന റീൽ വേൾഡ് എൻ്റെർ ടൈൻമെൻ്റ്സ്, ഈ വാർത്ത മ്പോഷ്യൽ മീഡിയായിൽ ഷെയർ ചെയ്തിട്ടുണ്ട്.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...