ഒഐസിസി നേതാവ് ഷിബു ജോയ് ദമാമില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഒ.ഐ.സി.സി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ് (46) ദമാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്. 20 വര്‍ഷത്തോളം പ്രവാസിയായ കരീംതോട്ടുവ ഷിബു ജോയ്. ദമ്മാം വെസ്‌കോസ കമ്പനി ജീവനക്കാരനാണ്. ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ച് ഷിബു ജോയിക്ക് അസ്വസ്ഥതയനുഭവപ്പെടുകയും ദമാം തദാവി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് ഒ ഐ സി നേതാക്കള്‍ ആശുപത്രിയിലെത്തി.ദമാമിലെ ഒ ഐ സി സി യുടെ രൂപീകരണ കാലം മുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ഷിബു ജോയ് സൈബര്‍ ഇടങ്ങളിലും നിറസാന്നിധ്യമായിരുന്നു. സോണിയാണ് ഭാര്യ, രണ്ട് മക്കളുണ്ട്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...