കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; 2 വയസുകാരനടക്കം 4 പേർക്ക് കടിയേറ്റു

കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. രണ്ടു വയസ്സുകാരനടക്കം നാലുപേർക്ക് കടിയേറ്റു. പെരുവട്ടൂർ സ്വദേശി വിജയലക്ഷ്മി, മകൾ രചന, ഇവരുടെ മകനായ ധ്രുവിൻ ദക്ഷ്, മുബാറക് എന്നിവർക്ക് ആണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു സംഭവം. നായയുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരന്റെ നെറ്റിക്കും മൂക്കിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താൻ എത്തിയപ്പോഴാണ് മുബാറക്ക് എന്നയാൾക്ക് കടിയേറ്റത്. പരുക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.നിരന്തരമായി തെരുവ് നായകളുടെ ശല്യമുള്ള മേഖലയാണ് പെരുവട്ടൂർ. കഴിഞ്ഞ ദിവസവും പ്രദേശത്ത് തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവ് നായയെ പിടികൂടണമെന്നും നാട്ടുകാരെ കടിച്ച നായ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നുവെന്നും പരാതിയുണ്ട്

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...