ഇന്ത്യക്കാരെ വരെ ഞെട്ടിച്ച ഹിന്ദി, വൈറലായി ഓസ്ട്രേലിയയില്‍ നിന്നൊരു വീഡിയോ

ചിലർക്ക് പുതിയ പുതിയ ഭാഷകൾ പഠിച്ചെടുക്കാൻ വലിയ കഴിവുകളാണ്, വലിയ താല്പര്യമുള്ളവരും ഉണ്ട്. അതുപോലെ തന്നെയാണ് വിദേശിയായ ഈ മനുഷ്യന്റെ കാര്യവും. അദ്ദേഹത്തിന്റെ ഹിന്ദി കേട്ട് ഇന്ത്യക്കാർ വരെ ഞെട്ടിയിരിക്കയാണ്. ആറ് വർഷം അദ്ദേഹം ബിഹാറിൽ താമസിച്ചിരുന്നു. അങ്ങനെയാണ് ഹിന്ദി പഠിച്ചെടുക്കുന്നത്. എന്തായാലും, ഓസ്ട്രേലിയയിൽ നിന്നും പകർത്തിയ അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. അദ്ദേഹത്തെ കണ്ടാൽ ഒരു വിദേശിയാണ് എന്ന് ആർക്കും മനസിലാവും. എന്നാൽ, അദ്ദേഹത്തിന്റെ ഹിന്ദി കേട്ടാൽ അദ്ദേഹം ഒരു ഇന്ത്യക്കാരനാണോ എന്ന് പലരും സംശയിച്ച് പോകും. @the_trend_honey എന്ന യുസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ ഓസല്ട്രേലിയക്കാരൻ ഹിന്ദി സംസാരിക്കുന്നു എന്ന കാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യക്കാരിയായ ഒരു യുവതിയാണ് വീഡിയോ പകർത്തുന്നത്. 1972 മുതൽ 1978 വരെ താൻ ഇന്ത്യയിലാണ് ജീവിച്ചത്. ആദ്യം ബിഹാറിലും പിന്നീട് ഉത്തർപ്രദേശിലുമാണ് താൻ കഴി‍ഞ്ഞിരുന്നത് എന്നും വീഡിയോയിൽ ഇയാൾ വിശദീകരിക്കുന്നത് കാണാം. ഈ സമയത്ത് അദ്ദേഹം അവിടുത്തെ നാട്ടുകാരിൽ നിന്നാണത്രെ ഹിന്ദി പഠിച്ചെടുത്തത്. നന്നായി ഹിന്ദി ഉച്ചാരണത്തിലാണ് സംസാരിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ ബിഹാറി ഉച്ചാരണമാണ് ശരിക്കും നെറ്റിസൺസിനെ അമ്പരപ്പിച്ചത്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....