ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് പുറക് വശത്ത് അനൂപ് ആർ.വി(41) മരിച്ചത് . വ്യാഴാഴിച്ച രാത്രി 9.45നാണ് അപകടം നടന്നത്.അവനവഞ്ചേരി തെരുവ് ജംഗ്ഷനിൽ നിന്നും വീട്ടിലേക്ക് പോകവെ അനൂപ് ഓടിച്ച് പോയ ഓട്ടോ ബാവ ഹോസ്‌പിറ്റലിന് മുൻവശം റോഡിനോട് ചേർന്നുള്ള ഫുട്‌പാത്തിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. തെറിച്ച് റോഡിൽ വീണ് അനൂപിൻ്റെ തലക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിൽ എത്തിക്കുകയും അവിടെ നിന്ന് വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും 10:20 ഓടെ മരണപ്പെട്ടു. അവനവഞ്ചേരി ഹൈസ്കൂളിലെ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന അനൂപ് അവനവഞ്ചേരി തെരുവ് ജംഗ്ഷൻ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ കൂടിയാണ് .അച്ച്ചൻ: രവീന്ദ്രൻ നായർ (പരേതൻ),അമ്മ : വിജയകുമാരി അമ്മ, ഭാര്യ: രാജലക്ഷ്മി, മകൻ യശ് വർദൻ.