ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ജോലിഭാരം ഉൾപ്പെടെയുള്ള ആശാവർക്കേഴ്സിന്റെ പ്രശ്നങ്ങൾ പരിഹരിക്കണം. നിശ്ചിത ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.രാജ്യത്ത് നവജാത ശിശു മരണനിരക്കിലും, ശിശുമരണ നിരക്കിലും ഗണ്യമായ കുറവുണ്ടായത് ആശാവർക്കേഴ്സിന്റെ സേവനത്തിന്റെ ഗുണമാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു. ആരോഗ്യ ഇൻഷുറൻസ് പ്രസവ ആനുകൂല്യങ്ങൾ അപകട ഇൻഷുറൻസ് എന്നിവ നൽകണം. ആശാ പ്രവർത്തകരും ഉദ്യോഗസ്ഥരുമായും നടത്തിയ യോഗത്തിലാണ് കമ്മീഷന്റെ നിർദേശം.