‘ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങള്‍, പ്രചരിക്കുന്ന വാർത്ത വ്യാജം’; രൂക്ഷ വിമർശനവുമായി നാദിര്‍ഷ

വ്യാജ വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ നാദിർഷ. ചലച്ചിത്ര താരം മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയകളിൽ പ്രത്യക്ഷപ്പെട്ട വ്യാജ വാർത്തകൾക്കെതിരെയാണ് നാദിർഷയുടെ പ്രതികരണം.മകളുടെ വിവാഹം ക്ഷണിക്കാൻ വിളിച്ചപ്പോൾ നടി മോശമായി പെരുമാറിയെന്ന് നാദിർഷ പറഞ്ഞതായി ചില യുട്യൂബ് ചാനലുകൾ പ്രചരിപ്പിക്കുകയും പോസ്റ്ററുകൾ ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടൻ പ്രതികരിച്ചത്.‘ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ’ എന്ന് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ നാദിർഷ കുറിച്ചു. ‘ഏതായാലും റീച്ച് കിട്ടാൻ എന്ത് തറവേലയും കാട്ടുന്ന നിങ്ങൾക്ക് എൻ്റെ നമസ്ക്കാരം,’ എന്നും വ്യാജ വാർത്തയുടെ ചിത്രം പങ്കുവച്ച് നാദിർഷ കുറിച്ചു.‘മഞ്ജു വാര്യർ ഒരുപാട് മാറി പോയി, പഴയ കാര്യങ്ങൾ എല്ലാം മറന്നു. ഞാൻ ഫോൺ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു, നാദിർഷ,’ എന്നായിരുന്നു ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുണ്ടായിരുന്നത്. മഞ്ജു വാര്യരെ കുറിച്ച് നാദിർഷ പറയുന്ന രീതിയിൽ ഇരുവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ടായിരുന്നു.അതേസമയം, നിരവധി ആളുകളാണ് നാദിർഷയെ അനുകൂലിച്ച് പോസ്റ്റിൽ കമന്റ് ചെയ്യുന്നത്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന പാപ്പരാസി പേജുകൾക്കെതിരെ കർശന നടപടി വേണമെന്നും ചിലർ കമന്റിൽ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...