ജിംനി ലുക്കിൽ വില കുറഞ്ഞ ജി-വാഗൺ

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കായ മെഴ്‌സിഡസ് ബെൻസിന്‍റെ വിശാലമായ ഉൽപ്പന്ന നിരയിൽ നിന്നുള്ള ഐക്കണിക് ആഡംബര എസ്‌യുവികളിൽ ഒന്നാണ് മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് . മേബാക്ക് ജി650 ലാൻഡൗലെ, 4×4 സ്‌ക്വയേഡ്, ബോങ്കേഴ്‌സ് 6×6 എന്നിവ പോലുള്ള ജി-ക്ലാസിന്റെ പ്രത്യേക പതിപ്പുകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും ഈ വാഹന നിരയിൽ സ്ഥിരമായ ഡെറിവേറ്റീവുകളൊന്നും ചേർത്തിട്ടില്ല. ഇപ്പോൾ, എസ്‌യുവിക്ക് പകരം ചെറുതും വിലകുറഞ്ഞതുമായ ഒരു ബദൽ മെഴ്‌സിഡസ്-ബെൻസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോ‍ട്ടുകൾ.മെഴ്‌സിഡസ് ബെൻസ് പുതിയ ജി-ക്ലാസിന്റെ ടീസർ പുറത്തിറക്കി. അത് ബ്രാൻഡിൽ നിന്നുള്ള ഒരു ബേബി ജി വാഗൺ ആയിരിക്കും. ഏറ്റവും പുതിയ ടീസർ ചിത്രം സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ജൂനിയർ ജി-ക്ലാസ് മാരുതി സുസുക്കി ജിംനിയോട് സാമ്യമുള്ള ഒരു രൂപരേഖയോടെയാണ് വരുന്നത് എന്നാണ് . “ജി” എന്ന അക്ഷരത്തോടുകൂടിയ ഒരു പുതിയ ടീസർ ഇമേജ് താഴെ പൂർണ്ണമായും മറച്ച ഒരു ബോക്‌സി എസ്‌യുവിയുമായി ദൃശ്യമാകുന്നു. പുതിയ ചെറിയ ജി-ക്ലാസ് തങ്ങളുടെ എക്കാലത്തെയും വലിയ ഉൽപ്പന്ന ലോഞ്ചിന്റെ ഒരു പ്രധാന ഭാഗമാകുമെന്ന് കമ്പനി സൂചന നൽകി. ഐതിഹാസിക ജി-ക്ലാസ് കുടുംബത്തെ പുതിയ ചെറിയ പതിപ്പിലൂടെ വികസിപ്പിക്കുമെന്ന് കമ്പനി പ്രസ്‍താവിച്ചു. മെഴ്‌സിഡസ് ബെൻസ് ഇതിനെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഉൽപ്പന്ന ലോഞ്ച് കാമ്പെയിൻ എന്ന് വിളിക്കുന്നു. ഐതിഹാസിക ജി-ക്ലാസ് കുടുംബത്തെ പുതിയ ചെറിയ പതിപ്പിലൂടെ വികസിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിക്കുന്നു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...