നൂറു രൂപയ്ക്ക് കുഴിമന്തി ചോദിച്ചു; ഇല്ലെന്ന് പറഞ്ഞതോടെ ചില്ലെറിഞ്ഞ് പൊട്ടിച്ചു; 2 പേർക്ക് പരിക്ക്

കോഴിക്കോട് കാരന്തൂരിൽ ഹോട്ടലിന് നേരെ ഉണ്ടായ കല്ലേറിൽ ഹോട്ടലിന്റെ ​ഗ്ലാസ് തകർന്ന് ഭക്ഷണം കഴിക്കാനെത്തിയ രണ്ട് പേർക്ക് പരിക്കേറ്റു. കുഴിമന്തിയെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞദിവസം രാത്രി ഹോട്ടലിൽ എത്തിയ മൂന്ന് യുവാക്കൾ നൂറ് രൂപയ്ക്ക് മൂന്ന് പേർക്ക് കഴിക്കാൻ ഉള്ള കുഴിമന്തി വേണം എന്ന് ആവശ്യപ്പെടുകയായിരുന്നു.കടക്കാരൻ ഇതു സാധ്യമല്ലെന്ന് പറഞ്ഞതോടെ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് പുറത്തിറങ്ങിയ യുവാക്കൾ ഹോട്ടലിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലെറിഞ്ഞ് ​ഗ്ലാസ് പൊട്ടി ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന അമ്മയ്ക്കും കുഞ്ഞിനും സാരമായി പരിക്കേറ്റു. സംഭവത്തിൽ കുന്ദമം​ഗലം പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...