വന്ദേഭാരത് ട്രെയിൻ തട്ടി ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

കായംകുളത്ത് വന്ദേഭാരത് ട്രെയിൻ തട്ടി ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി (15) ആണ് മരിച്ചത്. മാവേലിക്കര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.ആറുമണിക്ക് ട്രാക്കിലൂടെ കടന്നുപോയ വന്ദേ ഭാരത് എക്‌സ്പ്രസ് ആണ് പെണ്‍കുട്ടിയെ തട്ടിയതെന്നാണ് റിപ്പോര്‍ട്ട്.ഹോളി മേരി സ്‌കൂളിന് സമീപമുള്ള ലെവല്‍ ക്രോസിലായിരുന്നു സംഭവം. കുട്ടി ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച്‌ നടക്കുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Leave a Reply

spot_img

Related articles

കൊടും ചൂടിൽ നിന്ന് ആശ്വാസമായി വെള്ളിയാഴ്ച മുതൽ വേനൽ മഴ

കൊടും ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വേനൽമഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (Feb...

അഫാൻ്റെ ഉമ്മ ഷെഫിയുടെ ആരോഗ്യനില തൃപ്തികരം

അഫാൻ്റെ ഉമ്മ ഷെഫിയുടെ ആരോഗ്യ നില തൃപ്തികരം. ഷെമിക്ക് ബോധമുണ്ട്.കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും ഡോക്ടർമാർ. കൂട്ടക്കൊലപാതകത്തിനിടയിലും അഫാൻ കടം വീട്ടിയതായി പൊലീസ്. ഉമ്മ ഷമിക്ക് 65...

സമരം പൊളിക്കാൻ ബദൽ മാർച്ച്

ആലപ്പുഴയിൽ ആശാ വർ ക്കർമാരുടെ സമരം പൊളി ക്കാൻ ബദൽ മാർച്ചുമായി സി.ഐ.ടി.യു. ആശാ വർക്കേഴ്സ് യൂണി യൻ ( സി.ഐ.ടി.യു ) മാർ...

നിലമ്പൂരില്‍ കാട്ടാനയുടെ ജഡം; കൊമ്പ് കാണാനില്ല

നിലമ്പൂര്‍ നെല്ലിക്കുത്ത് വനത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം.ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ കാണാനില്ല. ചരിഞ്ഞ ആനയുടെ ജഡത്തിലെ കൊമ്പുകള്‍...