ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്

ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരിൽ രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റി. മാന്നാർ ഇരമത്തൂർ ഭാഗത്ത് ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.ചെന്നിത്തല സ്വദേശി ജഗൻ (23) ആണ് അപകടത്തിൽ മരിച്ചത്. രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച ആറ് പേരാണ് മാന്നാർ ഇരമത്തൂർ ഭാഗത്തു വെച്ച് അപകടത്തിൽപെട്ടത്. ഇവർ ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. പരിക്കേറ്റവരിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....