റെയിൽവെ സ്റ്റേഷനിൽ വെച്ച് രണ്ട് ബാഗുകളുമായി പിടിയിലായ ഇതര സംസ്ഥാന തൊഴിലാളി കൊണ്ടുവന്നത് 1.6 കിലോ കഞ്ചാവ്

ചാലക്കുടിയിലെ വിവിധ പ്രദേശങ്ങളിലെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ ചാലക്കുടി എക്‌സൈസ് സംഘം പിടികൂടി. ഒറീസ് സ്വദേശി വസന്ത് ബോയിയെയാണ് (32) റെയിൽവെ സ്റ്റേഷനില്‍നിന്നും പിടികൂടിയത്. ഇയാളില്‍ നിന്നും 1.6കിലോ കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. കുറഞ്ഞ വിലയില്‍ ഒറീസയില്‍നിന്നും കഞ്ചാവ് വാങ്ങി ക്യാമ്പുകളില്‍ വലിയ വിലയക്ക് വില്പന നടത്തുന്ന സംഘത്തില്‍പെട്ട ആളാണ് പ്രതി. 10,20,50,100 ഗ്രാമുകളുടെ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വില്പന നടത്തുന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഞ്ചാവിന്റെ ഗന്ധം പുറത്തുവരാത്ത രീതിയില്‍ പ്രത്യേക ഇനം പേപ്പറില്‍ പൊതിഞ്ഞ് രണ്ട് ബാഗുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. മുന്തിയ ഇനം കഞ്ചാവ് ഒറീസയില്‍ നിന്നും ചാലക്കുടിയിലേക്ക് കൊണ്ടുവരുന്ന സംഘങ്ങളെ കുറിച്ച് പ്രതിയില്‍ നിന്നും സൂചന ലഭിച്ചതായി എക്‌സൈസ് അറിയിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....