ആലത്തൂരിലെ വീട്ടമ്മക്കെതിരെ പോക്സോ കേസും, റിമാൻ്റ് ചെയ്തു; 14കാരനെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പൊലീസിനോട് പ്രതി

ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട 35കാരിക്കെതിരെ പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. കുതിരപ്പാറ സ്വദേശിയായ വീട്ടമ്മ, 11 വയസുള്ള മകന്റെ, സുഹൃത്തിൻ്റെ ജേഷ്ഠനായ 14കാരനെയും കൂട്ടിയാണ് ഇന്നലെ നാടുവിട്ടത്. കുട്ടി സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം വന്നതാണെന്നും തട്ടിക്കൊണ്ടുപോയതല്ലെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. വീട്ടമ്മയെയും കുട്ടിയെയും എറണാകുളത്ത് വച്ചാണ് കണ്ടെത്തിയത്. സംഭവത്തിൽ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കേസെടുത്ത പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവും വിവിധ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇന്നലെ തന്നെ വൈദ്യ പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്. ഇന്നലെ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് കുട്ടി ഏറെ വൈകിയിട്ടും വീട്ടിലെത്തിയിരുന്നില്ല. ഭയന്ന മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടി വീട്ടമ്മയ്ക്കൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. പിന്നാലെ ആലത്തൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയെയും കുട്ടിയെയും എറണാകുളത്ത് കണ്ടെത്തിയത്. ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് 11 വയസുള്ള മകനുണ്ട്. ഈ കുട്ടിയുടെ സുഹൃത്തിൻ്റെ ജേഷ്ഠനൊപ്പമാണ് യുവതി.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...