പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച് രണ്ടാനച്ഛന്‍; അതിക്രമം പ്രണയബന്ധം അറിഞ്ഞതോടെ

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് രണ്ടാനച്ഛന്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. പ്രണയബന്ധമറിഞ്ഞപ്പോഴാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ദേഹത്ത് പൊള്ളലേല്‍പ്പിച്ചത്. വെഞ്ഞാറമൂട് മരുതംമൂടാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബഹം.ഇന്നലെ വൈകിട്ടോടെയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. മുഖത്തായിരുന്നു പൊള്ളലേല്‍പ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി തടഞ്ഞതോടെ കൈയിലും ശരീരത്തിലും പൊള്ളലേല്‍പ്പിക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല.കുട്ടിയുടെ കുടുംബം വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നാണ് വിവരം. രണ്ടാനച്ഛന്‍ നെടുമങ്ങാട് സ്വദേശിയാണ്. 15 വര്‍ഷമായി കുട്ടിയുടെ അമ്മയ്‌ക്കൊപ്പമാണ് താമസം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....