‘സഹോദരിമാരെ, നിങ്ങളുടെ പോരാട്ടം വെറുതെയാകില്ല’; ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി എംപി. ആശമാര്‍ക്ക് നീതിക്ക് പകരം കേരള സര്‍ക്കാരില്‍ നിന്ന് നേരിടേണ്ടിവന്നത് നിസ്സംഗതയും അവരെ നിശബ്ദരാക്കുന്നതിനുള്ള ശ്രമവുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആശാവര്‍ക്കേഴ്‌സിന്റെ വേതനം വര്‍ധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.ആശാ വര്‍ക്കര്‍മാര്‍ നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തികളിലൊന്നാണെന്നും പ്രതസന്ധി ഘട്ടങ്ങളില്‍ പ്രത്യേകിച്ചും അവര്‍ സമൂഹത്തെ നിസ്വാര്‍ത്ഥമായി സേവിക്കുന്നുവെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു. കേരളത്തില്‍ തുച്ഛമായ ഓണറേറിയമായ 7000 രൂപയാണ് ആശമാര്‍ക്ക് നല്‍കുന്നത്. തെലങ്കാലനയിലും കര്‍ണാടകയിലും ലഭിക്കുന്നതിനേക്കാള്‍ കുറവാണിത്. അന്തസ്സിനും ബഹുമാനത്തിനും വേണ്ടിയുള്ള പോരാട്ടമാണ് അവരുടേത്. സമൂഹത്തിന്റെ നട്ടെല്ലായ സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി ഇങ്ങനെ യാചിക്കേണ്ടിവരുന്നത് വേദനാജനകമാണ്. നീതിക്ക് പകരം കേരള സര്‍ക്കാരില്‍ നിന്ന് ആശമാര്‍ക്ക് നേരിടേണ്ടിവന്നത് നിസ്സംഗതയും അവരെ നിശബ്ദരാക്കുന്നതിനുള്ള ശ്രമവുമാണ് – പ്രിയങ്ക കുറിച്ചു.ആശ വര്‍ക്കര്‍മാരുടെ സമരത്തിനൊപ്പം കോണ്‍ഗ്രസ് അടിയുറച്ച് നില്‍ക്കുന്നുവെന്നും പ്രിയങ്ക കുറിച്ചു. എന്റെ സഹോദരിമാരെ, നിങ്ങളുടെ പോരാട്ടം വെറുതെയാകില്ല. യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍, നിങ്ങളുടെ വേതനം വര്‍ധിപ്പിക്കുമെന്നും നിങ്ങള്‍ അര്‍ഹിക്കുന്ന ആദരവും അംഗീകാരവും ലഭിക്കുമെന്നും ഞങ്ങള്‍ ഉറപ്പാക്കും – പ്രിയങ്ക കുറിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....