മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് അമിത് ഷാ

മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ പാതകളിലും ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി അമിത്ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് നിർദേശം.മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിൽ അമിത് ഷാ പറഞ്ഞു. മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ റോഡുകളിലും ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് നിർദേശിച്ച അമിത് ഷാ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി. മണിപ്പൂരിന്റെ ഇന്റർനാഷണൽ ബോർഡറികളുടെ എൻട്രി പോയ്ന്റുകളിൽ ഫെൻസിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിനെ ലഹരിമുക്തമാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ശൃംഖലകളും പൊളിച്ചെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.ഡൽഹിയിൽ ചേർന്ന യോഗത്തിൽ മണിപ്പൂർ ഗവർണർ അജയകുമാർ ഭല്ല, സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗും പങ്കെടുത്തു.മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിനുശേഷം ചേരുന്ന ആദ്യ സുരക്ഷാ അവലോകന യോഗമാണിത്.സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികൾ യോഗത്തിൽ ഗവർണർ അറിയിച്ചു. സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള തുടർനടപടികളും യോഗത്തിൽ ചർച്ചയായി.

Leave a Reply

spot_img

Related articles

‘ഈഗോ മാറ്റിവെച്ച് അടിയന്തരമായി കുട്ടികൾ വേണം;’ മണ്ഡല പുനർനിർണയത്തെ ചെറുക്കാന്‍ തമിഴ് ദമ്പതികളോട് മുഖ്യമന്ത്രി സ്റ്റാലിന്‍

അതിര്‍ത്തി നിര്‍ണയത്തെ ചെറുക്കാന്‍ തമിഴ്‌നാട്ടിലെ ദമ്പതികള്‍ ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സംസ്ഥാനത്തെ കുടുംബാസൂത്രണ നടപടികള്‍ ജനങ്ങളെ...

സംസ്ഥാനത്ത് ഉയർന്നതാപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ സാധ്യത

സംസ്ഥാനത്ത് ഉയർന്നതാപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (03/03/2025 & 04/03/2025) സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ...

ലഹരിക്കെതിരാണ് പാർട്ടി നിലപാട്; മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് എംവി ഗോവിന്ദൻ

സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗവും കുട്ടികളിൽ കാണുന്ന അക്രമവാസനയും ആശങ്കാജനകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന...

രേഖകളില്ലാതെ കടലിൽ കറങ്ങി മത്സ്യബന്ധനം, തമിഴ്നാട് സ്വദേശിയുടെ ട്രോളർ ബോട്ട് പിടിച്ചെടുത്തു

മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശിയുടെ ട്രോളർ പിടിച്ചെടുത്തു. മറൈൻ ആംബുലസിൽ നടത്തിയ പട്രോളിംഗിൽ വിഴിഞ്ഞത്തു നിന്നും...