കിവികളെ തകർത്ത് സെമിയിലേക്ക്; ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം. 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 205ന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് എടുത്ത വരുൺ ചക്രവർത്തിയാണ് കിവികളെ എറിഞ്ഞിട്ടത്. മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് കുതിച്ചു. നാലിന് നടക്കുന്ന ഒന്നാം സെമിയിൽ ഇന്ത്യ, ഓസ്ട്രേലിയയെ നേരിടും. 5ന് നടക്കുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ ന്യൂസിലൻഡ്.കെയ്ൻ വില്യംസൺ മാത്രമാണ് കിവീസ് നിരയിൽ പൊരുതി നോക്കിയത്. 120 പന്തിൽ നിന്ന് ഏഴു ബൗണ്ടറിയടക്കം 81 റൺസെടുത്തു. രചിൻ രവീന്ദ്ര (6), വിൽ യങ് (22), ഡാരിൽ മിച്ചൽ (17), ടോം ലാഥം (14), ഗ്ലെൻ ഫിലിപ്‌സ് (12), മൈക്കൽ ബ്രേസ്‌വെൽ (2) എന്നിവരെല്ലാം തിളങ്ങാതെ മടങ്ങി. 10 ഓവറിൽ 42 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. കുൽദീപ് യാദവ് രണ്ടു വിക്കറ്റ് നേടി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. 98 പന്തിൽ നിന്ന് രണ്ടു സിക്‌സും നാല് ഫോറുമടക്കം 79 റൺസെടുത്ത അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഗിൽ, രോഹിത് ശർമ, കോഹ്ലി എന്നിവർക്ക് കാര്യമായ റൺസ് എടുക്കാൻ കഴിയാതെ മടങ്ങി. സ്കോർ- ഇന്ത്യ 249/9, ന്യൂസിലൻഡ് 205/10 (45.3)

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....