ട്രെയിനിലെ ശുചിമുറിയില്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ എഴുതിയിട്ടതായി പരാതി

ട്രെയിനിലെ ശുചിമുറിയില്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ എഴുതിയിട്ടു. ഇതിന് പിന്നാലെ രാത്രിയും പകലും അശ്ലീല ഫോണ്‍കോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയതായി പരാതിയില്‍ പറയുന്നു. പേരും ഫോണ്‍ നമ്പറും എഴുതിയിട്ടത് പ്രതികാര നടപടിയെന്നാണ് യുവതി പ്രതികരിച്ചത്. വളാഞ്ചേരി സ്വദേശിയുടെ ഫോണ്‍ നമ്പറാണ് സാമൂഹ്യദ്രോഹികള്‍ ട്രെയിനിലെ ശുചിമുറിയില്‍ എഴുതിയിട്ടത്. വ്യക്തിപരമായി വിരോധമുള്ള സ്ത്രീയാണ് ഇത്തരത്തില്‍ ഫോണ്‍ നമ്പര്‍ ട്രെയിനിലെ ശുചിമുറിയില്‍ എഴുതിയിട്ടതെന്നും യുവതി പ്രതികരിച്ചു. കണ്ണൂര്‍ ഷൊര്‍ണ്ണൂര്‍ മെമുവിലാണ് യുവതിയുടെ നമ്പര്‍ എഴുതിയിട്ടത്. ട്രെയിനില്‍ നമ്പര്‍ എഴുതിയിട്ടതായി അറിയിച്ചത് ഒരു യാത്രക്കാരന്‍ ആയിരുന്നു.

Leave a Reply

spot_img

Related articles

പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി അക്രമി സംഘം

പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി അക്രമി സംഘം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിലാണ് രാത്രിയിൽ...

ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പരപ്പനങ്ങാടി സ്വദേശി പിടിയിൽ

യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ പോലീസ് പിടികൂടി.പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കൽ മുസ്‌തഫ( 45)യെയാണ് കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ്...

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...