കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതന കരാർ അടിസ്ഥാനത്തിൽ ഡോക്ടറിനെ നിയമിക്കുന്നു. മാർച്ച് 13ന് പകൽ രണ്ടുമണിക്ക് കുടുംബാരോഗ്യ കേന്ദ്രം കുമളിയിൽ വച്ച് വാക് ഇൻ ഇൻറർവ്യൂ നടക്കും. എംബിബിഎസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ (നിർബന്ധം) എന്നീ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് പത്തിന് മുൻപായി കുമളി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി ഹാജരാവുക. ഫോൺ : 04869 222978.