സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി ട്രംപിന്റെ പേരും നിര്‍ദേശിക്കപ്പെട്ടതായി റിപ്പോര്‍ട്ട്; പിന്നാലെ വ്യാപക ചര്‍ച്ച

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരും നിര്‍ദേശിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. 338 നാമനിര്‍ദ്ദേശങ്ങളില്‍ 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടുന്നുവെന്ന് നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഈ പട്ടികയില്‍ ട്രംപിന്റെ പേരുള്ളതായി ഏജന്‍സ് ഫ്രാന്‍സ് പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 286 നാമനിര്‍ദേശങ്ങളാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി ഉണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ നൊബേല്‍ സമ്മാനത്തിനായി നിര്‍ദേശിക്കപ്പെട്ട 2016ല്‍ 376 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരുന്നത്. സമാധാന പുരസ്‌കാരത്തിനായി താന്‍ ട്രംപിന്റെ പേര് നിര്‍ദേശിക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസ് അംഗം ഡാരെല്‍ ഇസ്സ എക്‌സില്‍ പോസ്റ്റ് ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് ട്രംപിനേക്കാള്‍ അര്‍ഹനായി ലോകത്ത് മറ്റാരുമില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു. എങ്കിലും വിവാദങ്ങളില്‍ പ്രതികരിക്കാനോ നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പേരുകളെക്കുറിച്ച് സൂചന പോലും നല്‍കാനോ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറായിട്ടില്ല.മുന്‍ വര്‍ഷങ്ങളിലും ട്രംപ് നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തവണ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ട്രംപിന് നൊബേല്‍ നല്‍കണമെന്നുള്ള ആവശ്യം ശക്തമാകുന്നത് ശ്രദ്ധേയമാണ്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുമായി ട്രംപ് നടത്തിയ ചര്‍ച്ചകളും ഗസ്സയെ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും യുഎസ് വിദേശനയത്തില്‍ മാറ്റങ്ങള്‍ വരുത്തി യൂറോപ്യന്‍ സഖ്യകക്ഷികളെ പ്രകോപിപ്പിച്ചതുമെല്ലാം ഉയര്‍ത്തിക്കാട്ടി ട്രംപ്- നൊബേല്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ കത്തിപ്പടരുകയാണ്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....