ചെലവ് അധികം ; അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിൽ തിരിച്ചയയ്ക്കുന്നത് യുഎസ് നിർത്തി

നിയമവിരുദ്ധമായി എത്തിയ കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിൽൽ തിരിച്ചയക്കുന്ന നടപടി യുഎസ് നിർത്തി വച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.നിയമവിരുദ്ധ കുടിയേറ്റക്കാരെ അവരുടെ ജന്മരാജ്യങ്ങളിലേക്കോ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ സൈനിക താവളത്തിലേക്കോ തിരിച്ചയക്കാനുള്ള ട്രംപിന്റെ പദ്ധതി ചെലവേറിയതും ഫലപ്രദമല്ലാത്തതുമാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.ജനുവരിയിൽ ട്രംപ് പ്രസിഡന്‍റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. മാർച്ച് 1നാണ് ഇത്തരത്തിൽ അവസാനമായി നാടുകടത്തിൽ നടന്നത്. വ്യാഴാഴ്ച പോകേണ്ടിയിരുന്ന വിമാനവും റദ്ദാക്കി. അടുത്ത 48 മണിക്കൂറിനുള്ളിൽ മറ്റ് വിമാനങ്ങളൊന്നും പുറപ്പെടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.നടപടി നിലവിൽ താത്കാലികമാണെങ്കിലും കൂടുതൽ കാലത്തേക്ക് നീട്ടാനാണ് സാധ്യത.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....