സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികള്‍ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികള്‍ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങില്‍ വിദ്യാർത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ച്‌ പങ്കെടുത്തതും താമരശേരിയില്‍ സംഘർഷത്തില്‍ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയയ്ക്കും.അവസാന പരീക്ഷ കഴിഞ്ഞ് ക്യാമ്ബസില്‍ വിദ്യാർത്ഥികള്‍ ഹോളി മോഡല്‍ ആഘോഷവും ചെണ്ടമേളവും മറ്റുമായി വിടപറച്ചില്‍ നടത്തുന്നത് പലപ്പോഴും സംഘർഷത്തിലെത്തും. പരീക്ഷ കഴിഞ്ഞയുടൻ കുട്ടികള്‍ വീട്ടിലേക്ക് മടങ്ങണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കർശന നിർദ്ദേശം നല്‍കണം. വീട്ടില്‍ പതിവുസമയത്ത് എത്തുന്നുണ്ടോയെന്ന് രക്ഷകർത്താക്കള്‍ ശ്രദ്ധിക്കണം.ചില വിദ്യാർത്ഥികള്‍ സ്‌കൂള്‍ ടോയ്‌ലെറ്റുകളിലിരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ പരീക്ഷ കഴിഞ്ഞ് ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. അവസാന പരീക്ഷ കഴിഞ്ഞാല്‍ ക്യാമ്ബസില്‍ കുട്ടികള്‍ നില്‍ക്കാൻ പാടില്ല. തീരുമാനം കർശനമായി നടപ്പിലാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് അറിയിച്ചു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...