ഷെയിൻ നിഗത്തിന്റെ തകർപ്പൻ ഡാൻസ് ; ‘ഹാലി’ലെ ഗാനം റിലീസ് ചെയ്തു

നിഷാദ് കോയയുടെ രചനയിൽ, വീര സംവിധാനം ചെയ്യുന്ന ഹാലിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ഹെയ് പെണ്ണെ’ എന്ന ഗാനം തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. നീലനിലവേ എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം വീണ്ടും ഷെയ്ൻ നിഗത്തിന്റെ നൃത്തരംഗങ്ങൾ ഹെയ് പെണ്ണെ എന്ന ഗാനത്തിലൂടെ കാണാൻ സാധിക്കും.ആദിത്യ ആർ.കെ ആലപിച്ച്, നന്ദഗോപൻ വി ഈണമിട്ടിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറും, സൗപർണിക രാജഗോപാലും ചേർന്നാണ്. ഇതിനകം പുറത്തുവന്ന ചിത്രത്തിന്റെ ടീസറിന് പതിനൊന്ന് ലക്ഷം കാഴ്ചക്കാർ ഉണ്ട്. രവിചന്ദ്രൻ ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ജെ.വി.ജെ പ്രൊഡക്ഷൻസ് ആണ്.രണ്ടാഴ്ച മുൻപ് റീലിസ് ചെയ്ത ഷെയ്ൻ നിഗം തന്നെ ആലപിച്ച ‘റഫ്‌ത റഫ്‌ത’ എന്ന ഗാനവും മികച്ച അഭിപ്രായം നേടിയിരുന്നു. ഏപ്രിൽ 24 ന് വേൾഡ് വൈഡ് റീലിസ് ചെയ്യുന്ന ചിത്രം ഷെയ്ൻ നിഗത്തിന്റെ കരിയറിലെ ഏറ്റവും ബഡ്ജറ്റ് ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തെ കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും.മമ്മൂട്ടിയുടെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ഏജന്റിൽ അഖിൽ അക്കിനേനിയുടെ നായികയായ സാക്ഷി വൈദ്യയാണ്‌ ഹാലിൽ ഷെയ്ൻ നിഗത്തിന്റെ നായികയാകുന്നത്. ഇരുവർക്കുമൊപ്പം ജോണി ആന്റണി, നാഥ്, വിനീത് ബീപ്പ് കുമാർ, മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ നിയാസ് ബെക്കർ, തുടങ്ങിയ നീണ്ട താരനിരയും ഹാലിൽ അണിനിരക്കുന്നുണ്ട്

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...