അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഈ തനിനിറം ആരംഭിച്ചു

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പതിമൂന്ന് വ്യാഴ്ച്ച പാലാക്കടുത്ത്, ഭരണങ്ങാനം, ഇടമറ്റത്തുള്ള ഓശാനാ മൗണ്ടിൽ ആരംഭിച്ചു.മലയാളത്തിൻ്റെ രണ്ടു ലെജൻ്റ് സംവിധായകരായ കെ. മധു , ഭദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിലൂടെ യാണ് ഈ ചിത്രത്തിന്തുടക്കമായത്.കെ. മധു സ്വിച്ചോൺ കർമ്മവും, ഭദ്രൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ലളിതമായ ചടങ്ങിൽ ഈ ചിത്രം ആരംഭിച്ചത്.അനൂപ് മേനോൻ ആദ്യ ഷോട്ടിൽ അഭിനയിച്ചു.

ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ചിത്രമാണിത്.മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണൻ ലേഡീസ് ഒൺലി , എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.കെ. മധു ഹരികുമാർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന രതീഷ് നെടുമങ്ങാട് , ഗുഡ് ബാഡ് അഗ്ളി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഈ തനിനിറം എന്ന ചിത്രം ഒരുക്കുന്നത്. പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഒരു റിസോർട്ടിൽ ഒരു ക്യാമ്പിൽ പങ്കെട്ടുക്കാനായി നാടിൻ്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകൾ നടക്കുന്നതിനിടയിലാണ് ഒരുപെൺകുട്ടിക്ക് ദാരുണമായ ഒരു ദുരന്തം സംഭവിക്കുന്നത്.ഈ ദുരന്തത്തിൻ്റെ അന്വേഷണമാണ് പിന്നീട് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് തില്ലറായിട്ടാണ് ചിത്രത്തിൻ്റെ പിന്നിട്ടുള്ള കഥാ പുരോഗതി.ഏറെ ദുരൂഹതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് ഈ ചിത്രത്തിൻ്റെ അന്വേഷണം. ചെന്നെത്തുന്നത്.എസ്.ഐ. ഫെലിക്സ് ലോപ്പസാണ് ഈ കേസന്വേഷണത്തിൻ്റെ ചുക്കാൻ പിടിക്കുന്നത്.അനൂപ് മേനോൻ ഈ കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നു.

രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ (അറബിക്കഥ ഫെയിം)അജിത്, രമ്യാ മനോജ്, അനഘാ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ ആദർശ് ഷാനവാസ്, വിജീഷ,,ഗൗരി ഗോപൻ, ആതിര ,, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.തിരക്കഥ -അംബികാ കണ്ണൻ ബായ്ഗാനങ്ങൾ – അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു.സംഗീതം – ബിനോയ് രാജ് കുമാർഛായാഗ്രഹണം – പ്രദീപ് നായർ.എഡിറ്റിംഗ – അജു അജയ്കലാസംവിധാനം – അശോക് നാരായൺ.കോസ്റ്റ്യും – ഡിസൈൻ – റാണാമേക്കപ്പ് – രാജേഷ് രവി.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജു സമഞ്ജ്സഅസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഷാജി വിൻസൻ്റ് , സൂര്യഫിനാൻസ് കൺട്രോളർ – ദില്ലി ഗോപൻ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ‘ മഹേഷ് തിടനാട് , സുജിത് അയണിക്കൽ.എക്സിക്കുട്ടീവ് – പ്രൊഡ്യുസർ – ആനന്ദ് പയ്യന്നർ -ഓശാനാമൗണ്ട്,വാഗവാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ‘ചിത്രീകരണം പൂർത്തായാകുംവാഴൂർ ജോസ്.ഫോട്ടോ – സാബി ഹംസ.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....