ഓമല്ലൂരിൽ വയൽവാണിഭ സ്മാരകംനിർമ്മിക്കും : മന്ത്രി വീണാ ജോർജ്

ഓമല്ലൂർ വയൽവാണിഭത്തിന്റെ ചരിത്രം തലമുറകൾക്ക് കണ്ട് മനസ്സിലാക്കുന്നതിന് സ്മാരകം നിർമ്മിക്കുമെന്ന് ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഓമല്ലൂരിലെ കാർഷിക വിപണന മേളയായ വയൽവാണിഭത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം മാർക്കറ്റ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുത്തൻ തലമുറയ്ക്കും സന്ദർശകർക്കും ഓമല്ലൂരിന്റെ വേരുകൾ മനസിലാക്കാൻ നാടിനെ സംസ്കാരത്തിൻറെ അടയാളങ്ങളായ കാർഷിക സാമഗ്രികകൾ സ്മാരകത്തിൽ പ്രദർശിപ്പിക്കും. അടുത്ത വാണിഭത്തിന് മുൻപ് സ്മാരകം യാഥാർത്ഥ്യമാക്കും. ഇതിനായി എംഎൽഎ ഫണ്ട്‌ വിനിയോഗിക്കും. എല്ലാവരും ഒരുമയോടെ നാടിൻറെ കാർഷിക സംസ്കാരത്തിനായി നിലകൊള്ളുന്നതാണ് വാണിഭത്തെ മനോഹരമാക്കുന്നത്. കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാത്രമല്ല ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വരെ കച്ചവടത്തിനായി ഇവിടെ എത്തുന്നുണ്ട്. കർഷകരുടെ ക്ഷമയോടെയുള്ള അധ്വാനത്തിന്റെ ഫലമാണ് വയൽവാണിഭത്തിൽ കാണുവാൻ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജോൺസൺ വിളവിനാൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ സ്മിതാ സുരേഷ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ഷാജി ജോർജ്, സാലി തോമസ് ,എസ് മനോജ്‌ കുമാർ , പഞ്ചായത്ത്‌ അംഗങ്ങളായ മിനി വർഗീസ്, പി സുജാത ,കെ സി അജയൻ ,ഉഷാ റോയി, സുരേഷ് ഓലിതുണ്ടിൽ, റിജു കോശി ,എൻ മിഥുൻ,കെ അമ്പിളി ,എം ആർ അനിൽകുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വമ്പൻ പ്രഖ്യാപനവുമായി എമ്പുരാൻ ടീം

റിലീസിന് പത്ത് ദിവസം ബാക്കി നിൽക്കെ പ്രമോഷൻ പരിപാടികൾ തകൃതിയാക്കാൻ മോഹൻലാൽ ചിത്രം എമ്പുരാന്റെ അണിയറപ്രവർത്തകർ. ഏറ്റവും ഒടുവിലായി ഒരു വമ്പൻ പ്രഖ്യാപനം അടുത്ത...

നിയമിച്ചത് 3 ദിവസം മുമ്പ്, അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ജോലിക്കാരനെ കാണാനില്ല

ജോലിക്ക് നിന്ന വീട്ടിൽ നിന്ന് ഒരു കോടി രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച് രക്ഷപ്പെട്ട വീട്ടുജോലിക്കാരനെ 24 മണിക്കൂറിനകം പൊലീസ് പിടികൂടി. ഡൽഹി ഷാഹ്‍ദാര പൊലീസ്...

ലൂസിഫറിന്റെ ഒരു ഭാഗം ചിത്രീകരിക്കാനുള്ള അപേക്ഷ ദുബായ് ഫിലിം കമ്മീഷൻ നിരസിച്ചിരുന്നു ; പൃഥ്വിരാജ്

റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഒന്നാം ഭാഗം ലൂസിഫറിന്റെ ചിത്രീകരണം ദുബായിൽ നടക്കുമ്പോൾ ഒരു പ്രത്യേക ലൊക്കേഷനിൽ ചിത്രീകരിക്കാനുള്ള അനുവാദം ലഭിക്കാനായി ചിത്രത്തിന്റെ തിരക്കഥ...

ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കാൻ നരേന്ദ്ര മോദി; ഈ മാസം 30ന് നാഗ്പൂരിലെത്തും

ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 30ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്....