ലൈലത്തൂർ ഖദർ

പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്.എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം രാവിലെ പ്രാർത്ഥനയിലൂടെ ലഭിക്കുന്നതെന്നാണ് വിശ്വാസം.രാവെളുക്കുവോളം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയിലായിരിക്കും വിശ്വാസികൾ. വൃക്ഷങ്ങൾ പോലും ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളും എന്നാണ് വിശ്വാസം.അതുവരെയുള്ള പാപങ്ങളെല്ലാം പൊറുക്കപ്പെടുകയും ദാനധർമ്മങ്ങൾക്ക് ഏറെ പുണ്യം ലഭിക്കാൻ ഏറെ അവസരവും ഈ പുണ്യ ദിനം നൽകുന്നു ഇക്കുറി മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇരുപത്തിയേഴാം രാവും, വെള്ളിയാഴ്ച്ചയും ഒരുപോലെ വരുന്നു എന്നതാണത്.ഈ പുണ്യ. ദിനത്തിൽ ഉടയതമ്പുരാനായ പടച്ചവൻ ആരെയായിരിക്കും അനുഗ്രഹിക്കുന്നത്. ആ അനുഗ്രഹീതൻ അല്ലങ്കിൽ അനുഗ്രഹീത ആരായിരിക്കും ?മിസ്റ്റർ ആൻ്റ് മിസ്സസ്സ് ടീംപുണ്യ മനസ്സോടെ വീണ്ടും ഒന്നിക്കുന്നു. ആ കാത്തിരിപ്പിനു വേണ്ടി. ഉടൻ തന്നെ ആ പ്രഖ്യാപനം ഉണ്ടാകുന്നതാണ്.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....