അഭിലാഷം മാർച്ച് ഇരുപത്തിയൊമ്പതിന്

** ………………………………..മലബാറിൻ്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയ കഥ പറയുന്ന അഭിലാഷം എന്ന ചിത്രം മാർച്ച് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നുഏറെ ശ്രദ്ധ നേടിയ മണിയായിലെ അശോകൻ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻ സരിഗ ആൻ്റെണി ശങ്കർ ദാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്., ഇതിലെ ഗാനങ്ങളെല്ലാം ഇതിനകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞിരിക്കുന്നുകാത്തിരിപ്പിൻ്റെ സുഖമുള്ള പ്രണയത്തിൻ്റെ മണമുള്ള ഒരു പ്രണയ കഥകൂടി എന്ന ടാഗ് ലൈനോടെ ഈ ചിത്രമെത്തുന്നത്. സൈജുക്കുറുപ്പും, തൻവി റാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.: ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ.കെ.പി,നീരജ രാജേന്ദ്രൻ,ശീതൾ സഖറിയ,അജിഷ പ്രഭാകരൻ നിംനഫതുമി, വാസുദേവ് സജീഷ്, ആദിഷ് പ്രവീൺ ഷിൻസ് ഷാൻ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജനിത് കാച്ചപ്പിള്ളിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ഛായാഗ്രഹണം -സജാദ് കാക്കു..എഡിറ്റിംഗ് – നിംസ്ഗാനങ്ങൾ – ഷർഫു , സുഹൈൽ കോയസംഗീതം – ശ്രീഹരി കെ. നായർ,കലാസംവിധാനം – അർഷദ് നാക്കോത്ത്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാംസൺ.ഡിസൈൻ – വിഷ്ണു നാരായണൻസ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ.മേക്കപ്പ് – റോണക്സ് സേവ്യർ,കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻപ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജിസൻ പോൾപ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ്,കോഴിക്കോട് മുക്കം,കോട്ടക്കൽ മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം മാർച്ച് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...