പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിന് കൈക്കൂലി; കണ്ണൂർ തഹസിൽദാർ പിടിയിൽ

കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ പിടിയിൽ. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസാണ് വിജിലൻസിന്റെ പീടിയിലായത്. പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് പിടിക്കപ്പെട്ടത്. ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണ് പിടിയിലായ സുരേഷ് ചന്ദ്രബോസ്.കടയുടമയുടെ ബന്ധുവില്‍ നിന്നാണ് തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 3000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. കല്യാശേരിയിലെ വീട്ടിലെത്തി പണം നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. കടയുടമ വിജിലൻസിൽ പരാതി നൽകിയിരുന്നു.തുടർന്ന് നടത്തിയ നീക്കത്തിലാണ് ഇയാൾ‌ പിടിയിലായത്. വിജിലൻസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്. ഇതിന് മുൻപ് വില്ലേജ് ഓഫിസറായിരുന്ന കാലത്ത് കൈക്കൂലി കേസിൽ പിടികൂടുകയും സസ്പെൻഷൻ നേരിടുകയും ചെയ്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...