കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രസഹായം; 169 കോടി രൂപ നല്‍കി കേന്ദ്രസര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ടൂറിസം വികസന പദ്ധതികള്‍ക്കായി 169 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മലമ്പുഴ ഗാര്‍ഡന്‍ നവീകരണത്തിനും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനുമാണ് അനുമതി. ആലപ്പുഴയില്‍ ആഗോള കായല്‍ ടൂറിസം സെന്റര്‍ സ്ഥാപിക്കും. സുദര്‍ശന്‍ 2.0 എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം തുക അനുവദിച്ചത്.പാലക്കാട് ജില്ലയിലെ മലമ്പുഴ ഉദ്യാനത്തിനും വിനോദ പാര്‍ക്കിനുമായി 75.87 കോടി രൂപയാണ് വകയിരുത്തിയത്. ആലപ്പുഴയിലെ കായല്‍, ബീച്ച്, കനാല്‍ എന്നിവയെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന ‘ആലപ്പുഴ എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്’ പദ്ധതിക്ക് 93.17 കോടി രൂപ ലഭിക്കും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....