ഇനി രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നര വരെ; കർണാടകയിൽ 9 ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

കർണാടകയിൽ ഒൻപത് ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഏപ്രിൽ മെയ് മാസങ്ങളിലേക്ക് ഉഷ്ണ തരംഗം കണക്കിലെടുത്താണ് മാറ്റം. കലക്കി ഡിവിഷനിലെ 7 ജില്ലകളിലും വിജയപുര, ഭഗൽക്കോട്ട്, ബലഗാവി ഡിവിഷനുകളിലും സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാക്കി.കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ട പ്രകാരമാണ് തൊഴിൽ സമയം മാറ്റിയത്. സംസ്ഥാനത്ത് ഉഷ്ണതരംഗം ഏറ്റവും രൂക്ഷമായി ബാധിക്കാൻ ഇടയുള്ള ജില്ലകളിലാണ് മാറ്റം വന്നിരിക്കുന്നത്.ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഇന്ത്യയിൽ സാധാരണയിലും രൂക്ഷമായ വേനൽ ചൂട് അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിൽ തന്നെ പകൽ പത്തുമണിക്ക് ശേഷം വൈകിട്ട് മൂന്നുമണിവരെയാണ് അതിരൂക്ഷമായ ഉഷ്ണതാപം അനുഭവപ്പെടുന്നത്. രാജസ്ഥാൻ ഗുജറാത്ത് ഹരിയാന പഞ്ചാബ് മധ്യപ്രദേശ് മഹാരാഷ്ട്ര ഉത്തർപ്രദേശ് ബീഹാർ ജാർഖണ്ഡ് വെസ്റ്റ് ബംഗാൾ ഒഡീഷ ഛത്തീസ്ഗഡ് തെലങ്കാന ആന്ധ്ര പ്രദേശ് തമിഴ്നാട് എന്നിവയ്ക്ക് ഒപ്പം കർണാടക സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും അതിരൂക്ഷമായ ഉഷ്ണതാപം അനുഭവപ്പെടും എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...