നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു.അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്‍റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്.

നടൻ രവികുമാര്‍ അന്തരിച്ചു

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...