നിപ ലക്ഷണം; കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി ചികിത്സ തേടി

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളോടെ നാൽപ്പതുകാരി ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയാണ് ചികിത്സതേടിയത്. യുവതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. കോഴിക്കോട് വൈറോളജി ലാബിലേക്കാണ് സ്രവം അയച്ചിരിക്കുന്നത്. നാളെ രാവിലെ സ്രവ പരിശോധനാഫലം ലഭിക്കും. ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നിപ രോഗബാധയാണോ എന്നകാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുകയുളൂ.കഴിഞ്ഞ ഒരാഴ്ചയായി യുവതി മലപ്പുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗലക്ഷണങ്ങളിൽ മാറ്റമില്ലാതായതോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. ഇന്ന് വൈകിട്ടോടെയായിരുന്നു യുവതിയെ കോഴിക്കോട് എത്തിച്ചത്. ആരോഗ്യനില അല്പം ഗുരുതരമായതിനാൽ യുവതിയെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...