‘മുനമ്പത്തെ ജനങ്ങളെ വഴിയിൽ തള്ളണമെന്നല്ല, സർക്കാർ സംരക്ഷിക്കും’: വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് ബില്ല് പറഞ്ഞു ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംസ്ഥാന വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ഹൈക്കോടതിയുടെ പരിധിയിലുള്ള കേസിൽ മുസ്‌ലിം – ക്രിസ്ത്യൻ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുനമ്പത്തെ ജനങ്ങളെ സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി. അവരുടെ ഭൂമിക്ക് ആവശ്യമായ രേഖകൾ നൽകണമെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണ്. മുനമ്പത്തെ ജനങ്ങളെ വഴിയിൽ തള്ളണമെന്ന് ആർക്കും അഭിപ്രായമില്ല. അവരെ സംരക്ഷിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാട്.ഇനി ഭേദഗതി അവിടെ ഉപകാരപ്പെടുമെങ്കിൽ സർക്കാർ അത്‌ ചെയ്യും. രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ തിരിച്ചറിയണം. ഏത് നിയമ ഭേദഗതിയും കേരളത്തിലെ വഖഫ് സ്വത്തുക്കളെയോ, സ്ഥാപനങ്ങളെയോ ബാധിക്കില്ല’.അവയ്‌ക്കെല്ലാം സംസ്ഥാന സർക്കാർ സംരക്ഷണം നൽകും. രാജ്യത്തെ മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമാണ് വഖഫ് ബില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....