പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് അയല്‍വാസിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്

പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് അയല്‍വാസിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് താഴെ ഇറക്കി പൊറോട്ടയും ബീഫും നല്‍കി.കിനാലൂർ കാട്ടിപ്പൊയില്‍ ഉമ്മച്ചിപള്ളത്തെ ശ്രീധരൻ എന്നയാളാണ് ഞായറാഴ്ച ഉച്ചയോടെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. വെട്ടുകത്തിയുമായി അയല്‍വാസിയായ ലക്ഷ്മിയുടെ വീടിന് മുകളില്‍ ഏണിവെച്ച്‌ കയറിയ ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ നീലേശ്വരം എസ്.ഐ കെ.വി പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തനിക്ക് പൊറോട്ടയും ബീഫും വേണമെന്നായിരുന്നു ശ്രീധരൻ്റെ പ്രധാന ആവശ്യം. തുടർന്ന് നാട്ടുകാർ പലയിടത്തും അന്വേഷിച്ചെങ്കിലും ഞായറാഴ്ചയായതിനാല്‍ ബീഫ് ലഭിച്ചില്ല.സ്ഥലത്തെ സ്ഥിതിഗതികള്‍ വഷളായതോടെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. പിന്നീട് എവിടെ നിന്നോ പൊറോട്ടയും ബീഫും മുട്ടക്കറിയും കൊണ്ട് വന്ന് ഇത് തുറന്ന് കാണിച്ച്‌ കൊടുത്തതോടെയാണ് യുവാവ് ശാന്തനായത്. തുടർന്ന് ഫയർഫോഴ്സ് യുവാവിനെ തഴെ ഇറക്കി.നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം പൊലീസുകാർ കൊണ്ട് വന്ന തന്നെ പൊറോട്ടയും ബീഫും മുട്ടക്കറിയും ഇയാള്‍ക്ക് നല്‍കി. ഇത് ഇനി ആവർത്തിക്കരുതെന്നും ഉപദേശം നല്‍കി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....