സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ, അവരത് പറയും: മന്ത്രി കെ ബി ഗണേഷ് കുമാർ

സുരേഷ് ഗോപിക്ക് അല്ല കുഴപ്പമെന്നും സുരേഷ് ഗോപിയെ തിരഞ്ഞെടുത്ത തൃശൂർകാർക്കാണെന്നും മന്ത്രി പറഞ്ഞു.ഏറെ കാലമായി അടുത്തറിയാവുന്നയാളാണ് സുരേഷ് ഗോപി, പറയാനുള്ളതെല്ലാം തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞുകഴിഞ്ഞു. ഇനി പുതുതായി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് തന്റെ പ്രസംഗം കേട്ട് അന്ന് പലരും വിളിച്ചുചോദിച്ചു എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് ഇപ്പോള്‍ കാര്യം മനസ്സിലായില്ലേ എന്ന് ഗണേഷ് കുമാർ ചോദിച്ചു.കമ്മീഷണർ എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ കാറിന് പുറകില്‍ എസ് പിയുടെ തൊപ്പി വെച്ചിരുന്ന ആളാണ് സുരേഷ് ഗോപി എന്നും ഗണേഷ് കുമാർ പറഞ്ഞു. വർർഷങ്ങള്‍ക്ക് മുമ്ബ് ഭരത് ചന്ദ്രൻ ഐ പി എസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പോലീസ് തൊപ്പി കാറിന്റെ പിന്നില്‍ സ്ഥിരമായി വെച്ചിരുന്നത്.സാധാരണ ഉന്നത പോലീസുകാർ കാറില്‍ യാത്ര ചെയ്യുമ്ബോള്‍ അവരുടെ തൊപ്പി ഊരി മാറ്റി സീറ്റിന്റെ പിന്നില്‍ വെക്കാറുണ്ട്. അത്തരത്തില്‍ സുരേഷ് ഗോപിയുടെ കാറില്‍ കുറേകാലം എസ് പിയുടെ ഐ പി എസ് എന്നെഴുതിയ തൊപ്പി കാറിന്റെ പിന്നില്‍ വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന വിധത്തിലായിരുന്നു വെച്ചിരുന്നത്. അത്രയെ അദ്ദേഹത്തെ കുറിച്ച്‌ പറയാനുള്ളൂ. ഗണേഷ് കുമാർ പറഞ്ഞു.സുരേഷ് ഗോപിയുടെ മാധ്യമപ്രവർത്തകരോടുള്ള സമീപനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. സതിരഞ്ഞെടുപ്പിന് മുമ്ബ് തൃശുർകാർ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അത് ശരിയായെന്നും ഇനി തൃശൂർ‌കാർ എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് പ്രാർത്ഥിക്കാമെന്നും ഗണേഷ് കുമാർ പറഞ്ഞു.എമ്ബുരാനെതിരെ ഇപ്പോള്‍ നടക്കുന്നത് സംഘപരിവാർ ആക്രമണമാണെന്നും സിനിമക്കെതിരെ ആക്രമണം അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണെന്നും ജനാധിപത്യപരമായ വിമർശനം ആവാം എന്നാല്‍ അത് ഇങ്ങനെയാകരുതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....