മരണമാസ് ക്ലീൻ യു.എ.യോടെ സെൻസർ ചെയ്യുപ്പെട്ടു. ഏപ്രിൽ പത്തിന് പ്രദർശനത്തിന്

കഥയുടെ പുതുമയിലും, അവതരണത്തിലും, കഥാപാത്രങ്ങളുടെ.രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്ഥമായ ചിത്രമായിരിക്കും മരണമാസ്.നവാഗതനായ ശിവ പ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ട ഈ ചിത്രംടൊവിനോ തോമസ് പ്രൊഡക്ഷൻസ്’, റാഫേൽ ഫിലും പ്രൊഡക്ഷൻസ്, വേൾഡ് വൈൾഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, ടിങ്സ്റ്റൺ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം, എന്നിവർ നിർമ്മിക്കുന്നു. ഈ ചിത്രം വിഷു- ഈസ്റ്റർ ആഘോഷങ്ങൾക്ക് പിൻബലമേകി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു.

ഗോകുൽനാഥാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.കേരളത്തെ നടുക്കിയ സീരിയൽ കില്ലറിൻ്റെ കൊലപാതക പരമ്പരയെന്ന് അവകാശപ്പെട്ടു കൊണ്ട് അരങ്ങേറുന്ന ചില സംഭവങ്ങൾ ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുകയാണ് ശിവപ്രസാദ് ഈ ചിത്രത്തിലൂടെ .കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫിൻ്റെ രൂപം തന്നെ ഏറെ കൗതുകം പകരുന്നതാണ്.യൂത്തിൻ്റെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഈ ചിത്രം ചിരിയും ചിന്തയും നൽകുന്ന ഒരു ദൃശ്യാനുഭവം തന്നെയായിരിക്കും.സുരേഷ് കൃഷ്ണ, ബാബു ആൻ്റണി,, സിജു സണ്ണി, രാജേഷ് മാധവൻ, പുലിയാനം പൗലോസ് എന്നിവരും പ്രധാന താരങ്ങളാണ്.

അനിഷ്മ അനിൽകുമാറാണ് നായിക.സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.വരികൾ – – മൊഹ്സിൻ പെരാരിസംഗീതം – ജയ് ഉണ്ണിത്താൻ.ഛായാഗ്രഹണം – നീരജ് രവി.എഡിറ്റിംഗ് – ചമനം ചാക്കോ ‘പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്.മേക്കപ്പ് -ആർ.ജി.വയനാടൻ .കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ .നിശ്ചല ഛായാ ഗ്രഹണം – ഹരികൃഷ്ണൻ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഉമേഷ് രാധാകൃഷ്ണൻ., ബിനു നാരായൺ ‘പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് , രാജേഷ് മേനോൻ, അപ്പു, പ്രൊഡക്ഷൻ മാനേജർ – സുനിൽ മേനോൻ ‘പ്രൊഡക്ഷൻ കൺട്രോളർ-എൽദോസെൽവരാജ്കൊച്ചിയിലുപരിസരങ്ങളിലും ധനുഷ്ക്കോടിയിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....