കാക്കനാട് ജില്ലാ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ അഖില്‍ മോഹനെയാണ് ആക്രമിച്ചത്.മോഷണക്കേസ് പ്രതികളായ അഖില്‍ ഗണേഷ്, അജിത്ത് ഗണേഷ് എന്നിവരാണ് ആക്രമിച്ചത്. സെല്ലിനകത്ത് ബഹളം വച്ചത് ചോദ്യം ചെയ്തതിനാണ് പൊലീസിനെ മർദ്ദിച്ചത്.അമ്ബലമുകള്‍ പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളാണ് അഖിലും അജിത്തും. എപിഒ അഖില്‍ മോഹനനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.