തിയറ്ററുകളിൽ തീ പടർത്തിയ എമ്പുരാനിലെ ജംഗിൾ പൊളി സീൻ പുറത്ത്

എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കേരളത്തിലേയ്ക്കുള്ള തിരിച്ചുവരവിന്റെ സീനും ഗാനവും പുറത്തു വിട്ട് അണിയറപ്രവർത്തകർ.ലൂസിഫറിലെ ‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ റീപ്രൈസ് പതിപ്പായിരുന്നു എമ്പുരാനിൽ ഉപയോഗിച്ചത്. ജെക്ക്സ് ബിജോയ് പാടിയ ഗാനത്തിലെ റാപ്പ് ഭാഗം പാടിയത് ആനന്ദ് ശ്രീരാജാണ്.ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനത്തിൽ മോഹൻലാലിന്റെ തകർപ്പൻ ഫൈറ്റ് സീൻ തന്നെയാണ് പ്രധാന ആകർഷണ ഘടകം. സംഗീത സംവിധായകൻ ദീപക്ക് ദേവിനൊപ്പം സ്റ്റുഡിയോയിൽ ഗാനം ആലപിക്കുന്ന ജെക്ക്സ് ബിജോയിയേയും ആനന്ദ് ശ്രീരാജിനെയും കാണാം.ദി ജംഗിൾ പൊളി – കടവുളെ പോലെ റീപ്രൈസ്’ എന്ന പേരിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. എമ്പുരാന്റെ റിലീസിന് മുൻപ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുരാജ് വെഞ്ഞാറമ്മൂടാണ് ‘ജംഗിൾ പൊളി’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെ, ‘ഡബ്ബ് ചെയ്തു കഴിഞ്ഞപ്പോൾ ചിത്രത്തിലെ മറ്റു ചില രംഗങ്ങളും കണ്ടു എന്നും പൃഥ്വിരാജ് ജംഗിൾ പൊളിയാണ് പൊളിച്ചിരിക്കുന്നത്’ എന്നാണ് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞത്.തിയറ്ററുകളിൽ ആരാധകരെ ആവേശത്തിൽ ആറാടിച്ച രംഗം യൂട്യൂബിൽ റിലീസ് ചെയ്തപ്പോഴും കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹമാണ്. വേൾഡ് വൈഡ് ആയി 250 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ എമ്പുരാൻ ഇതിനകം ഇൻഡസ്ട്രി ഹിറ്റ് എന്ന ചരിത്രനേട്ടം കൈവരിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിനെ മറികടന്നാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....