കുറവിലങ്ങാട് കോഴായിൽ നിർമാണം പുരോഗമിക്കുന്ന കോട്ടയം സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടം മേയ് മാസം പകുതിയോടെ തുറന്നുകൊടു ക്കാൻ കഴിയുമെന്ന് ജോസ് കെ മാണി പറഞ്ഞു.സയൻസ് സിറ്റിയിൽ നടന്ന ഉന്നതല ഉദ്യോ ഗസ്ഥർ പങ്കെടുത്ത അവലോ കനയോഗം. പദ്ധതിയുടെ ആദ്യഘട്ടമായ സയൻസ് സെൻ്ററിൻറെ നിർമാണമാണ് പൂർത്തിയായിരിക്കുന്നത്.
കേന്ദ്ര സഹായത്തോടെ പൂർത്തിയായ സയൻസ് സെന്റർ സംസ്ഥാന സർക്കാർ സ്ഥാപനമായ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തെ ഏൽപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ മികവ് തെളിയിച്ച പാലാ വലവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ
ഗവേഷണവിഭാഗവും സയൻസ് സിറ്റിയുമായി ചേർന്നുള്ള സംരംഭങ്ങൾക്കുള്ള സാധ്യത കണ്ടെത്തണമെന്നു ജോസ് കെ മാണി എംപി യോഗത്തിൽ ആവശ്യപ്പെട്ടു. രാജ്യത്തെ നാലാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ സയൻസ് സിറ്റി യാണ് കുറവിലങ്ങാട്ട് സ്ഥാപിതമാകുന്നത്