ഡോൾബി ദിനേശനായി നിവിൻ പോളി

ആരെയും വളരെ വേഗം ആകർഷിക്കുകയും, കൗതുകമുണർത്തുന്ന ചെയ്യുന്ന പേരോടെ നിവിൻ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു.ഡോൾബി ദിനേശൻ.താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിവിൻ പോളി സാധാരണക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറായിട്ടാണ് അഭിനയിക്കുന്നതെന്ന് ഇന്നു പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ സൂചിപ്പിക്കുന്നു..അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക് അജിത് ഈ ചിത്രം നിർമ്മിക്കുന്നു.അജിത് വിനായക ഫിലിംസിൻ്റെ പത്താമതു ചിത്രമാണിത്.അജിത് വിനായക ഫിലിംസിൻ്റെ സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലും നിവിൻ പോളി നായകനായിരുന്നു.അജിത് വിനായക് ഫിലിംസിൻ്റെ തന്നെആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരികയാണ്. മെയ് എട്ടിന് സർക്കീട്ട് പ്രദർശനത്തിനെത്തുന്നതിന്നിടയിലാണ് താമറിൻ്റെ പുതിയ ചിത്രവും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതെന്ന പ്രത്യേകതയും ഈ സാഹചര്യത്തിലുണ്ട്..ഏററ ചർച്ച ചെയ്യപ്പെട്ട ആയിരത്തൊന്നു നുണകൾ എന്ന ചിത്രവും ഒരുക്കി താമർ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.ദിനേശൻ എന്ന ഈ കഥാപാത്രത്തിെൽ എന്തെല്ലാം കൗതുകങ്ങളാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്ന് വരും ദിനങ്ങളിലെ അപ്ഡേഷനിലൂടെ പ്രതീക്ഷിക്കാം. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരവും അടുത്തു തന്നെ പുറത്തുവിടുമെന്ന് സംവിധായകൻ താമർ വ്യക്തമാക്കി.ഡോൺ വിൻസൻ്റൊണ് സംഗീത സംവിധായകൻ.ഛായാഗ്രഹണം – ജിതിൻ സ്റ്റാനിസ്ലാസ്. എഡിറ്റിംഗ്– നിധിൻരാജ് ആരോൾ.വമ്പൻ ചിത്രമായ ആനിമൽ ഉൾപ്പടെയുള്ള ചിത്രങ്ങളുടെ ശബ്ദ വിഭാഗത്തിൽ പ്രവർത്തിച്ച സിങ്ക് സിനിമ ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു.രഞ്ജിത്ത് കരുണാകരനാണ് പ്രൊജക്റ്റ് ഡിസൈനർ.മെയ് മധ്യത്തിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...