തിരുവനന്തപുരം വെള്ളറട സ്വദേശിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് സ്വകാര്യ ആശുപ്രതിയിലായിരുന്ന ആൻസിയെ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റാൻ ആണ് ആംബുലൻസ് വിളിച്ചത്.രണ്ടു മണിക്കൂറോളം വിളിച്ചിട്ടും ആംബുലൻസ് ലഭ്യമായില്ല. ഇതോടെ ആൻസിയെ ഒരു വാനിൽ കയറ്റി സിഎച്ച്സിയിൽ എത്തിച്ചു. അവിടുത്തെ ഡോക്‌ടർ വിളിച്ചിട്ടും 108 ആംബുലൻസ് വിട്ടു നൽകാൻ തയാറായില്ല. തുടർന്ന് മറ്റൊരു വാഹനത്തിൽ എത്തിച്ചപ്പോഴേക്കും രോഗം മൂർച്ഛിച്ചു മരണം സംഭവിച്ചു.